കൊൽക്കത്ത: ബംഗാളിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പിലാക്കുന്നതിനുള്ള നടപടികൾ ഔദ്യോഗികമായി ആരംഭിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി . നിയമനിർമ്മാണ നിർദ്ദേശത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കുന്നതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയെ പ്രഖ്യാപിച്ചു.
നാലാഴ്ചയ്ക്കുള്ളിൽ ശുപാർശകൾ സമർപ്പിക്കാൻ പാനലിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റിൽ നടക്കുന്ന നിയമസഭയുടെ വിപുലീകൃത ബജറ്റ് സമ്മേളനത്തിൽ യുസിസി ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. കരട് ബിൽ സഭയിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ജൂലൈ 2 ന് നടക്കുന്ന യോഗത്തിൽ സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് സുവേന്ദു അധികാരി പറഞ്ഞു.
നിയമം സംസ്ഥാനത്തെ ഗോത്ര, തദ്ദേശീയ, കുഡ്മി, മറ്റ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട പുരാതന സമൂഹങ്ങൾ എന്നിവയെ ഒഴിവാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.”ബിജെപി അതിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, ആ വാഗ്ദാനം നിറവേറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, എന്തുതന്നെയായാലും പശ്ചിമ ബംഗാളിൽ യുസിസി നടപ്പിലാക്കും,”സുവേന്ദു അധികാരി വ്യക്തമാക്കി.
രഞ്ജന പ്രകാശ് ദേശായി നയിക്കുന്ന പാനലിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥ, നിയമ വിദഗ്ദ്ധ, അക്കാദമിക്, സാമൂഹിക പ്രവർത്തക, സംസ്ഥാന ഭരണത്തിൽ നിന്നുള്ള അഡീഷണൽ സെക്രട്ടറി എന്നിവർ അംഗങ്ങളായിരിക്കും

