ഡബ്ലിൻ: ഡബ്ലിനിൽ ഇ -സ്കൂട്ടർ മോഷ്ടാക്കളെ പിടികൂടി പോലീസ്. ഡബ്ലിനിലെ സ്വോർഡ്സ് മേഖലയിൽ ആയിരുന്നു സംഭവം. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 3.15 ന് സ്കൂട്ടർ മോഷണം പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
Discussion about this post

