ഡബ്ലിൻ; അയർലന്റ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ കൗമാരക്കാർക്കിടയിൽ ഇ -സിഗരറ്റുകളുടെ ഉപയോഗം, ഗെയിമിംഗ്, ചൂതാട്ടം എന്നിവ വർദ്ധിക്കുന്നതായി കണ്ടെത്തൽ. യൂറോപ്യൻ സ്കൂൾ സർവ്വേ പ്രൊജക്ട് ഓൺ ആൽക്കഹോൾ ആൻഡ് അദർ ഡ്രഗ്സിന്റെ എട്ടാം പതിപ്പിലാണ് ഇക്കാര്യങ്ങൾ ഉള്ളത്. അതേസമയം ഇവർക്കിടയിൽ മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം എന്നിവ കുറഞ്ഞിട്ടുണ്ട്.
യൂറോപ്പിലൂടനീളമുള്ള വിദ്യാർത്ഥികളിൽ ആയിരുന്നു പഠനം. 15 നും 16 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികളെ ആയിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തത്. 1,14,000 വിദ്യാർത്ഥികൾ സർവ്വേയുടെ ഭാഗമായി. വിദ്യാർത്ഥികളിൽ ഇ സിഗരറ്റിന്റെയും ചൂതാട്ടത്തിന്റെയും സ്വാധീനം വർദ്ധിക്കുന്നത് അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
Discussion about this post

