ഡബ്ലിൻ: ഡൺസ് സ്റ്റോഴ്സിന്റെ പ്രമുഖ ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു. രണ്ട് ചീസ് ഉത്പന്നങ്ങളാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി തിരിച്ചുവിളിച്ചത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്.
ലിസ്റ്റീരിയ മോണോസൈറ്റോജീനുകളുടെ സാന്നിദ്ധ്യം ഉത്പന്നങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചത്. കാരണം ഡൺസ് സ്റ്റോഴ്സ് വെൽവെറ്റി & മൈൽഡ് ഫ്രഞ്ച് ബ്രൈ, ട്രഡീഷണൽ ചീസ് കമ്പനി ഫ്രഞ്ച് ബ്രൈ എന്നിവയുടെ ബാച്ചുകളാണ് തിരിച്ച് വിളിച്ചത്. ഈ ഉത്പന്നം കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post

