കോർക്ക്: കൗണ്ടി കോർക്കിൽ വീടിന് തീപിടിച്ച് അപകടം. 80 വയസ്സുള്ള സ്ത്രീയ്ക്ക് ജീവൻ നഷ്ടമായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബാലിമാകോഡയിലുള്ള വീട്ടിൽ ആയിരുന്ന തീപിടിത്തം ഉണ്ടായത്. വിവരം ലഭിച്ചയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി തീ അണയ്ക്കുകയായിരുന്നു. അപ്പോഴാണ് പരിക്കേറ്റ നിലയിൽ വയോധികയെ കണ്ടത്. തുടർന്ന് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് സാങ്കേതിക പരിശോധന തുടരുകയാണ്.
Discussion about this post

