മിക്ക ഹിന്ദു ഭവനങ്ങളിലും മുറ്റത്തായി തുളസിത്തറ ഒരുക്കിയിട്ടുണ്ടാകും . പല ഹൈന്ദവാചാരങ്ങൾക്കും തുളസി ഉപയോഗിക്കാറുണ്ട്. ഈശ്വരാംശം മാത്രമല്ല ഔഷധഗുണവും ചേർന്ന സസ്യമാണ് തുളസി. തുളസിത്തറയെ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് എഴുന്നേറ്റ് പ്രദക്ഷിണം വയ്ക്കണമെന്നാണ് ആചാരം. സന്ധ്യയ്ക്ക് തുളസിത്തറയിൽ വിളക്ക് വച്ച് ആരാധിക്കുന്നു.
ആരുടെ വീട്ടുവളപ്പിലാണോ തുളസി വളരുന്നത് ആ വീട്ടിൽ യമദൂതന്മാർ അടുക്കുകയില്ലെന്നും തുളസിമാല ധരിച്ച് പ്രാണൻ ത്യജിക്കുന്നവരെ സമീപിക്കുവാൻ യമദൂതന്മാർ ധൈര്യപ്പെടുകയില്ലെന്നും ഗരുഡപുരാണം വ്യക്തമാക്കുന്നു.
ദർശനം അനുസരിച്ച് തുളസിത്തറ വീടിന് മുൻ ഭാഗത്താണ് വരേണ്ടത്. വീടിന്റെ കിഴക്ക് വശത്തോ, വടക്ക് വശത്തോ തുളസിത്തറ ഒരുക്കാം . ദർശനം എങ്ങോട്ടായാലും തെക്കു വശത്തോ, പടിഞ്ഞാറു വശത്തോ തുളസിത്തറ വയ്ക്കാൻ പാടില്ല. വീടിന്റെ കൃത്യം നടുക്കാണ് കണക്കാക്കേണ്ടത് . പ്രധാന വാതിലിന് നേരെയല്ല തുളസി വയ്ക്കേണ്ടത്. കിഴക്കോട്ട് ദർശനമായ വീടിന്റെ കൃത്യം നടക്ക് നിന്ന് അല്പം വടക്കോട്ട് മാറിയാണ് തുളസിത്തറ വയ്ക്കേണ്ടത്. കിഴക്കോട്ട് ദർശനമായ വീടിന്റെ കൃത്യം നടക്ക് നിന്ന് അല്പം വടക്കോട്ട് മാറിയാണ് തുളസിത്തറ വയ്ക്കേണ്ടത്.
വടക്കോട്ട് ദർശനമായ വീടിന്റെ നടുക്ക് നിന്ന് അല്പം കിഴക്കോട്ട് മാറി വേണം തുളസിത്തറ വയ്ക്കാൻ. തുളസിത്തറയുടെ മൊത്തം ഉയരം വീടിന്റെ തറയെക്കാൾ കൂടാനും പാടില്ല. തുളസിത്തറയിൽ വിളക്ക് വച്ച് പ്രദക്ഷിണം വയ്ക്കാൻ പാകത്തിൽ നാലു വശവും സ്ഥല സൗകര്യവും ഒരുക്കേണ്ടതാണ്. കിഴക്ക് , പടിഞ്ഞാറ് ഭാഗങ്ങളിൽ വിളക്ക് വയ്ക്കാനും സൗകര്യമുണ്ടാകണം .കിഴക്ക് നിന്നുള്ള വാതിലിന് നേരെ നന്നായി സൂര്യ പ്രകാശം കിട്ടുന്നയിടത്ത് വേണം തുളസിത്തറ . കൃഷ്ണ തുളസിയാണ് തുളസിത്തറയില് നടാൻ ഉത്തമം.

