ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഐറിഷ് ജൂത മ്യൂസിയം വിപുലീകരിക്കും. മ്യൂസിയത്തിന്റെ നവീകരണത്തിന് അംഗീകാരം ലഭിച്ചു. പോർട്ടോബെല്ലോയിലെ വാൾവർത്ത് റോഡിലുള്ള നിലവിലുള്ള കെട്ടിടമാണ് നവീകരിക്കുക.
മ്യൂസിയം നടത്തുന്ന ചാരിറ്റി പദ്ധതിയ്ക്കായുള്ള അനുമതി ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെ സമർപ്പിച്ചിരുന്നു. ഇതിനാണ് അനുമതി ലഭിച്ചത്. അതേസമയം മ്യൂസിയത്തിന്റെ നവീകരണത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്.
Discussion about this post

