ഡബ്ലിൻ: ഈ വർഷത്തെ എൽസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഡബ്ലിൻ യുണൈറ്റഡ് ചാമ്പ്യൻമാർ. നിലവിലെ ചാമ്പ്യന്മാരായ എൽസിസിയെ പരാജയപ്പെടുത്തിക്കൊണ്ടാണ് ഡബ്ലിൻ യുണൈറ്റഡ് വിജയ കിരീടം ചൂടിയത്. മെയ് നാലിനായിരുന്നു കോൺഫിഡന്റ് ട്രാവൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടി ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ് ക്ലബ് എൽഎസിസി ചാമ്പ്യൻസ് ട്രോഫി സംഘടിപ്പിച്ചത്.
അൽസ സ്പോർട്സ് സെന്റർ ക്രിക്കറ്റ് ഗ്രൗണ്ടിൽവച്ച് നടന്ന മത്സരത്തിൽ 18 ടീമുകളാണ് മത്സരിച്ചത്. ജേതാക്കളായ ഡബ്ലിൻ യുണൈറ്റഡിന് എവറോളിംഗ് ട്രോഫിയ്ക്കൊപ്പം 601 യൂറോ ക്യാഷ് അവാർഡും ലഭിച്ചു. എൽസിസിയാണ് രണ്ടാം സ്ഥാനത്ത്. ടീമിന് റണ്ണേഴ്സ് അപ്പ് ട്രോഫിയും 301 യൂറോ ക്യാഷ് അവാർഡും ലഭിച്ചു.
ഡബ്ലിൻ യുണൈറ്റഡിലെ ഫാറൂഖ്, ജിബ്രാൻ എന്നിവരാണ് മികച്ച ബാറ്റ്സ്മാനും ബൗളറും. അബ്ദുള്ള ഫൈനലിലെ മികച്ച താരമായി

