ഗുവാഹത്തി ; അസമിൽ തുടർച്ചയായ മൂന്നാം തവണയാണ് ബിജെപി നേതൃത്വത്തിലുള്ള സഖ്യ സർക്കാർ രൂപീകരിക്കുന്നത്. നുഴഞ്ഞുകയറ്റക്കാർക്കെതിരെ ശക്തമായ നീക്കങ്ങളുമായി മുന്നോട്ട് പോകുകയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ .
1,250 ചതുരശ്ര കിലോമീറ്ററിലധികം (ഏകദേശം 934,000 ബിഗാ) ഭൂമി കയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം . ഈ കയ്യേറ്റ വിരുദ്ധ പ്രവർത്തനത്തിന്റെ ചില ദൃശ്യങ്ങളും ഹിമന്ത ബിശ്വ ശർമ്മ ‘എക്സ്’-ൽ പങ്ക് വച്ചു . “ആസാമിൽ 1,250 ചതുരശ്ര കിലോമീറ്ററിലധികം കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാൻ എൻഡിഎ 3.0 പ്രതിജ്ഞാബദ്ധമാണ്. ഈ വാഗ്ദാനം നിറവേറ്റുന്നതിനായി ഞങ്ങൾ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു “ ഹിമന്ത എക്സിൽ കുറിച്ചു.
ഹിമന്തയുടെ നേതൃത്വത്തിലുള്ള അസം സർക്കാർ സംസ്ഥാനത്തെ ഭൂമി കയ്യേറ്റ രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒഴിപ്പിക്കൽ നീക്കം നടത്തിവരികയാണ് . സർക്കാരിന്റെ രണ്ടാം ടേം മുതൽ ഈ കാമ്പെയ്ൻ ശക്തമായി മുന്നേറുകയാണ് .സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ കൈയടക്കി വച്ചിരുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ഹിമന്ത സർക്കാർ ഒഴിപ്പിച്ചെടുത്തത് .
അസമിലെ ഏകദേശം 29 ലക്ഷം ബിഗാ ഭൂമിയാണ് (ഏകദേശം 10 ലക്ഷം ഏക്കർ) “ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരും സംശയാസ്പദമായ പൗരന്മാരും” കൈവശപ്പെടുത്തിയത്. അത് തിരിച്ചു പിടിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സജ്ജമാക്കിയത് നൂറോളം ബുൾഡോസറുകളാണ്. ഏതാണ്ട് ഒരു ലക്ഷം ഏക്കർ ഭൂമി ഹിമന്ത ഇതിനകം തിരിച്ചു പിടിച്ചു കഴിഞ്ഞു.25,500 ഏക്കർ കയ്യേറ്റങ്ങളും ഒഴിപ്പിച്ചു .

