ഡബ്ലിൻ: അയർലൻഡിൽ മഴ തുടരും. വ്യാഴാഴ്ചവരെ മഴയുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. വ്യാഴാഴ്ചയ്ക്ക് ശേഷം കാലാവസ്ഥ മെച്ചപ്പെടും.
തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയായിരിക്കും അനുഭവപ്പെടുക. ഇതിന് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയ്ക്ക് ശേഷം അന്തരീക്ഷത്തിൽ ഉയർന്നമർദ്ദം രൂപപ്പെടും. ഇതാണ് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്.
Discussion about this post

