ഡബ്ലിൻ: ജനുവരി മാസത്തിൽ ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയ യാത്രികരുടെ എണ്ണത്തിൽ വർധനവ്. 2025 ജനുവരി മാസവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം യാത്രികരുടെ എണ്ണത്തിൽ 14 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ജനുവരിയിൽ 2.48 മില്യൺ യാത്രികർ വിമാനത്താവളം വഴി യാത്ര ചെയ്തു.
കഴിഞ്ഞ മാസം മൂന്ന് ദിവസങ്ങളിലാണ് യാത്രികരുടെ പരിധി ഒരു ലക്ഷം കടന്നത്. ജനുവരി 4 ഏറ്റവും തിരക്കേറിയ ദിവസം ആയിരുന്നു. അന്നേ ദിവസം 1,12,227 യാത്രികരാണ് ഡബ്ലിൻ വിമാനത്താവളത്തിൽ എത്തിയത്.
Discussion about this post

