ഡബ്ലിൻ: രാത്രികാല വിമാനസർവ്വീസുകൾ വർദ്ധിപ്പിക്കാൻ ഡബ്ലിൻ വിമാനത്താവളത്തിന് അനുമതി. ഇതോടെ അനുവദനീയമായ വിമാനങ്ങളുടെ എണ്ണം 65 ൽ നിന്നും 95 ആയി ഉയർത്തി. രണ്ടാമത്തെ റൺവേ രാത്രിയിൽ ഉപയോഗിക്കാനും വിമാനത്താവളത്തിന് അനുമതി നൽകിയിട്ടുണ്ട്.
രാത്രി 11 നും രാവിലെ 7 നും ഇടയിലുള്ള അധിക സർവ്വീസുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സർവ്വീസുകളുടെ എണ്ണം വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പുറമേ രണ്ടാമത്തെ റൺവേ ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു. രാവിലെ ആറ് മണിവരെ രണ്ടാമത്തെ റൺവേ ഉപയോഗിക്കാനാണ് അനുമതിയുള്ളത്. വിമാനങ്ങളുടെ ശബ്ദത്തെ തുടർന്നായിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നുള്ള സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്.
Discussion about this post

