ഡബ്ലിൻ: വരണ്ട കാലാവസ്ഥ അയർലന്റിന്റെ ഭൂപ്രകൃതിയിൽ മാറ്റം വരുത്തിയെന്ന് വ്യക്തമാക്കി സാറ്റലൈറ്റ് ചിത്രങ്ങൾ. യൂറോപ്യൻ യൂണിയന്റെ കോപ്പർനിക്കസ് ഉപഗ്രഹം എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വരണ്ട കാലാവസ്ഥ ചില മേഖലകളിലെ സസ്യസമ്പത്തിനെ ഇല്ലാതാക്കിയെന്നാണ് ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
മെയ് 19 നും മെയ് 21 നും ഉപഗ്രഹത്തിൽ പതിഞ്ഞ ചിത്രങ്ങളാണ് ഇത്. 19 ലെ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 21 ലെ ചിത്രത്തിൽ കൂടുതൽ വരണ്ട പ്രദേശങ്ങൾ കാണാം. ഇക്കുറി അനുഭവപ്പെട്ട ശക്തമായ വെയിൽ അയർലന്റിനെ വിവിധ തരത്തിൽ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് വേണം മനസിലാക്കാൻ.
Discussion about this post

