സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത് പോലീസ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരിശേഖരം പിടിച്ചെടുത്തത്.
നഗരത്തിലെ രണ്ട് വീടുകളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിൽ കൊക്കെയ്നും കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. ലഹരിശേഖരത്തിന് ഏകദേശം 1 ലക്ഷം യൂറോ വിലവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ 30 വയസ്സുള്ള സ്ത്രീയും 40, 50വയസ്സുള്ള രണ്ട് പുരുഷന്മാരുമാണ് അറസ്റ്റിലായത്.
Discussion about this post

