ലൗത്ത്: കൗണ്ടി ലൗത്തിൽ വൻ ലഹരിശേഖരം പിടിച്ചെടുത്ത സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി. മൂന്ന് പുരുഷന്മാരാണ് കേസിലെ പ്രതികൾ. ഇവരെ ഡണ്ടാൽക്ക് ജില്ലാ കോടതിയിലാണ് ഹാജരാക്കിയത്.
38 കാരനായ യുകെ സ്വദേശി ഗ്രഹാം സോമേഴ്സ്, ഫിൻഗ്ലാസ് സ്വദേശിയായ ബ്രിയാൻ കോൾമാൻ, 57 വയസ്സുള്ള അലൻ ഒ നെയ്ൽ എന്നിവരാണ് കേസിലെ പ്രതികൾ. വെള്ളിയാഴ്ചയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 10 മില്യൺ യൂറോ വിലയുള്ള ലഹരിയാണ് പിടിച്ചെടുത്തത്. ഇവ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.
Discussion about this post

