കിൽക്കെന്നി: കിൽക്കെന്നിയിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് യുവാവ് അറസറ്റിൽ. 20 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 2025 മാർച്ച് 18 ന പോൾസ്ടൗൺ പ്രദേശത്ത് നിന്നായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 10.25 മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ആയിരുന്നു പിടികൂടിയത്.
അന്വേഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇയാൾ. ഒന്നാമനെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. രണ്ടാമൻ ഗാർഡ കസ്റ്റഡിയിൽ തുടരുകയാണ്.
Discussion about this post

