ഡബ്ലിൻ: ഡബ്ലിനിൽ ലഹരി ശേഖരം പിടിച്ചെടുത്ത് പോലീസ്. കഞ്ചാവും, വാപ്പുകളും ഉൾപ്പെടെയാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിപണിയിൽ 1 ലക്ഷം യൂറോ വിലവരുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്.
25,970 യൂറോ വിലവരുന്ന കൊക്കെയ്ൻ, 12,000 യൂറോ വിലവരുന്ന വാപ്പ്, 35,994 യൂറോ വിലവരുന്ന ഡയമോർഫിൻ, 32,480 യൂറോ വിലവരുന്ന സോപിക്ലോൺ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതിനൊപ്പം പണവും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post

