മയോ: കൗണ്ടി മയോയിൽ മയക്കുമരുന്ന് വിൽപ്പനക്കാരെ ലക്ഷ്യമിട്ടുള്ള ദൗത്യത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തോക്ക് പിടിച്ചെടുത്തു. 3ഡി പ്രിന്റ് തോക്കാണ് പിടിച്ചെടുത്തത്. ഇന്നലെ ആയിരുന്നു സംഭവം. ബാലിൻറോബിൽ നടത്തിയ പരിശോധനയിലാണ് തോക്ക് പിടിച്ചെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
മയോ ഡ്രഗ്സ് യൂണിറ്റ്, ആംഡ് സപ്പോർട്ട് യൂണിറ്റ്, ഗാർഡ ഡോഗ് യൂണിറ്റ് എന്നിവയുടെ സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. 3ഡി പ്രിന്റ് തോക്കിനൊപ്പം കഞ്ചാവും, ഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

