ഡബ്ലിൻ: പ്രമുഖ ഹോം ഡെലിവറി സ്ഥാപനമായ ഡെലിവറൂവിനെ അമേരിക്കൻ കമ്പനി ഏറ്റെടുക്കുന്നു. രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ ഡോർഡാഷ് ആണ് 3.4 ബില്യൺ യൂറോയ്ക്ക് കമ്പനിയെ സ്വന്തമാക്കുന്നത്. ഇനി മുതൽ 40 രാജ്യങ്ങളിലും ഇരു കമ്പനികളും ഒന്നിച്ച് പ്രവർത്തിക്കും.
ഓരോ ഷെയറിനും ഡെലിവറൂവിനെ 180 പെൻസ് വീതമാണ് ഡോർഡാഷ് നൽകുക. ഇതുമായി ബന്ധപ്പെട്ട കരാറുകൾ അധികം വൈകാതെ പൂർത്തീകരിക്കുമെന്നാണ് വിവരം. അതേസമയം ഡെലിവറൂവിനെ ഡോർഡാഷ് ഏറ്റെടുക്കുന്നതോടെ ഡെലിവറൂവിലെ ചെറിയ വിഭാഗം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായേക്കാം. 2013 ലാണ് ഡെലിവറൂവും ഡോർഡാഷും സ്ഥാപിതമാകുന്നത്.
Discussion about this post