ഡബ്ലിൻ: ഡിഎംഡി അയർലന്റ് പൂരത്തോട് അനുബന്ധിച്ച് നടത്തിയ പൂരം വാക്കത്തോൺ 2025 ന് സമാപനം. പരിപാടിയിൽ ജോജോ ജോസിന് ഒന്നാം സ്ഥാനവും സിജോ ജോസിന് രണ്ടാം സ്ഥാനവും ലഭിച്ചു. വിവിധ കൗണ്ടികളിൽ നിന്നായി 106 പേരായിരുന്നു വാക്കത്തോണിൽ പങ്കെടുത്തത്. ഹെൽത്ത്, ഹെൽപ്പ്, പ്രെെസ് എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം.
മത്സരാർത്ഥികൾ ചേർന്ന് 6500 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. സിജോ ജോസ് 827.3 കിലോ മീറ്ററും, സിജോ ജോസ് 596 കിലോ മീറ്ററും പൂർത്തിയാക്കി. സജേഷ് സുദർശനൻ 515.9 കിലോ മീറ്ററും ഷീബാ ജോസ് 463.3 കിലോമീറ്ററും പൂർത്തിയാക്കി. 1060 യൂറോയാണ് വാക്കത്തോൺ രജിസ്ട്രേഷന് ലഭിച്ചത്. ഈ തുക വയനാട്ടിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടമായ ഒരു കുടുംബത്തിന് വീട് നിർമ്മിക്കാൻ നൽകും.
Discussion about this post

