ഡബ്ലിൻ ; മുൻ കിൽകെന്നി ഹർലർ ഡിജെ കാരിക്ക് അഞ്ചര വർഷം തടവ് ശിക്ഷ . കാൻസർ ചികിത്സയ്ക്ക് പണം ആവശ്യമാണെന്ന് പറഞ്ഞാണ് ഡിജെ കാരി തട്ടിപ്പ് നടത്തിയത്. 22 ഓളം പേരിൽ നിന്നായി ഏകദേശം €400,000 രൂപയാണ് കാരി തട്ടിച്ചത് .
ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതിയിൽ വാദം കേട്ടതിന് ശേഷമാണ് കാരിയെ കസ്റ്റഡിയിൽ വിട്ടത് . ഇതിലും നിന്ദ്യമായ ഒരു വഞ്ചന തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ലെന്നും, ജനങ്ങളുടെ സഹായിക്കാനുള്ള മനസിനെ കാരി ചൂഷണം ചെയ്തതായും ജഡ്ജി മാർട്ടിൻ നോളൻ പറഞ്ഞു.സിയാറ്റിലിലെ ഒരു ആശുപത്രിയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന വ്യാജ കത്ത് ഉപയോഗിച്ചായിരുന്നു കാരിയുടെ തട്ടിപ്പ് .
കുറ്റസമ്മതം നടത്തിയതിനുശേഷം കാരി പൊതുജനങ്ങളുടെ അപമാനത്തിനും പരിഹാസത്തിനും വിധേയനായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നല്ല പേര് ഒരിക്കലും വീണ്ടെടുക്കാൻ സാധ്യതയില്ല എന്നും കോടതി പറഞ്ഞു.
ബിസിനസ്സ് തകർന്നതിനുശേഷം കാരി സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പ്രതിസന്ധിയിലായി . നിയമാനുസൃതമായ രീതിയിൽ സഹായം തേടുന്നതിനു പകരം ഇത്തരത്തിൽ സാമ്പത്തികത്തട്ടിപ്പ് നടത്തുകയായിരുന്നു. ഗാർഡ നടത്തിയ അന്വേഷണത്തിലാണ്, കാരിക്ക് കാൻസർ ബാധ ഇല്ലെന്ന് വ്യക്തമായത്.

