ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ ശമ്പള കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വതന്ത്ര സംഘടന ഇടപെടുന്നത് തുടരുകയാണെന്ന് പൊതുചിലവ് വകുപ്പ്. ട്രേഡ് യൂണിയനുകളും സർക്കാർ പ്രതിനിധികളും ഇന്നലെ മധ്യസ്ഥരുമായി വേവ്വേറെ ചർച്ചകൾ നടത്തുകയാണെന്നും വകുപ്പ് വ്യക്തമാക്കി. അടുത്ത ബുധനാഴ്ച വീണ്ടും പൊതുമേഖലാ പണിമുടക്ക് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ചർച്ചകൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നത്.
ചൊവ്വാഴ്ചയാണ് വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷൻ ചെയർമാൻ കെവിൻ ഫോളിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ചർച്ച ആരംഭിച്ചത്. ഇന്നലെയും ഇന്നും ചർച്ച തുടർന്നു. വരും ദിവസങ്ങളിലും ചർച്ച തുടരുമെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. വ്യാഴാഴ്ച 24 മണിക്കൂർ നേരത്തെ പണിമുടക്കണ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

