ക്ലെയർ: ഷാനൻ വിമാനത്തവളത്തിൽ നിന്നും ജർമ്മനിയിലേക്ക് പുതിയ വിമാന സർവ്വീസ്. ഡിസ്കവർ എയർലൈൻസാണ് ഫ്രാങ്ക്ഫർട്ടിലേക്ക് പുതിയ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം പുതിയ സർവ്വീസ് ആരംഭിക്കും. ലുഫ്താൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ഡിസ്കവർ എയർലൈൻസ്.
2026 ഏപ്രിൽ നാല് മുതൽ സർവ്വീസ് ആരംഭിക്കുമെന്നാണ് എയർലൈൻസിന്റെ പ്രഖ്യാപനം. ഫ്രാങ്ക്ഫർട്ടിലേക്ക് ആഴ്ചയിൽ രണ്ട് തവണ സർവ്വീസ് ഉണ്ടാകും. ഏപ്രിൽ നാല് മുതൽ ഒക്ടോബർ 24 വരെ ശനിയാഴ്ചകളിലും മെയ് 14 മുതൽ സെപ്തംബർ 24 വരെ വ്യാഴാഴ്ചകളിലുമാകും സർവ്വീസ് ഉണ്ടാകുക.
Discussion about this post

