കോർക്ക്: കോർക്കിൽ ദിനോസർ ഫോസിലുകളുടെ പ്രദർശനത്തിന് തുടക്കം. യൂണിവേഴ്സിറ്റി കോളേജ് കോർക്കിലാണ് പ്രദർശനം ആരംഭിച്ചത്. പരിപാടി പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ ഉദ്ഘാടനം ചെയ്തു.
‘ഡൊമെയ്ൻ ഓഫ് ദി ദിനോസേഴ്സ്’ എന്നാണ് പ്രദർശനത്തിന് പേരിട്ടിരിക്കുന്നത്. പ്രദർശനം അടുത്ത വർഷം ഏപ്രിൽവരെ തുടരും. കോളേജിലെ ഗ്ലക്സ്മാൻ ഗാലറിയിലാണ് പ്രദർശനം നടക്കുന്നത്. അയർലൻഡ് ദ്വീപിൽ നിന്നുള്ള ദിനോസറുകളായ മെഗാലോസോറസിന്റെയും സ്കെലിഡോസോറസിന്റെയും അസ്ഥികൂട രൂപങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം.
Discussion about this post

