ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വീടിനുള്ളിൽ വീടിനുള്ളിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. മരിച്ചതിൽ 8 വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ട് പേരുടേത് കൊലപാതകമാണെന്നും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് ബാലിമെനയിലെ ഓൾഡ് കുല്ലിബാക്കി റോഡ് മേഖലയിലെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
41 വയസ്സുള്ള പുരുഷൻ, 39 വയസ്സുള്ള സ്ത്രീ, എട്ട് വയസ്സുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്. ഇവരുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ത്രീയും പുരുഷനും പോളണ്ടിൽ നിന്നുള്ളവരാണ്. ഇവരുടെ കുടുംബങ്ങളുമായി അന്വേഷണ സംഘം ബന്ധപ്പെടുന്നുണ്ട്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

