ഡബ്ലിൻ: ആശുപത്രികളിൽ രോഗികൾക്കും അവരുടെ കുടുംബത്തിനും കാർ പാർക്കിംഗ് ആദ്യത്തെ മൂന്ന് മണിക്കൂർ സൗജന്യമാക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാർട്ടിയായ അവോണ്ടു. ഇതിനായി മറ്റ് എല്ലാകക്ഷികളുടെയും പിന്തുണ തേടി. ആശുപത്രികളിൽ പാർക്കിംഗിന് ചാർജ് ഈടാക്കുന്നത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പുതിയ നിയമനിർമ്മാണം ആവശ്യപ്പെട്ടത്.
കാർ പാർക്കിംഗ് ചാർജ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എച്ച്എസ്ഇയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ആരോഗ്യവകുപ്പ് ഇതിന് മറുപടിയായി പറഞ്ഞു. പാർക്കിംഗ് ചാർജ് ആളുകൾക്ക് സാമ്പത്തികഭാരം ഉണ്ടാക്കുന്നതായി മനസിലാക്കുന്നു. പല ആശുപത്രികളും ഇളവുകളോ അലവൻസോ നൽകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.