ഡബ്ലിൻ: ഡൊണബേറ്റിലെ ന്യൂബ്രിഡ്ജ് ഹൗസിലും ഫാമിലും സുരക്ഷ വർധിപ്പിക്കും. ഇവിടെ വളർത്തിയിരുന്ന മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കുന്നത്. നിലവിൽ 15 മാനുകളെ ഇവിടെ സംരക്ഷിച്ച് പോരുന്നുണ്ട്.
മാനുകളെ പാർപ്പിച്ചിരിക്കുന്ന മേഖലയ്ക്ക് ചുറ്റും സുരക്ഷയ്ക്കായി സിസിടിവികൾ സ്ഥാപിക്കും. നിലവിൽ സുരക്ഷാ സംവിധാനങ്ങളിൽ വൈദഗ്ധ്യം ഉള്ള കമ്പനി മേഖലയിൽ പരിശോധന നടത്തിയിട്ടുണ്ട്. ഇവരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ക്യാമറകൾ സ്ഥാപിക്കുക. കഴിഞ്ഞ ആഴ്ചയായിരുന്നു ഇവിടുത്തെ മാനിനെ തലയറുത്ത നിലയിൽ കണ്ടെത്തിയത്.
Discussion about this post

