ഡബ്ലിൻ: ഐറിഷ് പൗരന്മാരല്ലാത്തവർക്ക് കൂടുതൽ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതിൽ ചർച്ച ഉടൻ. എന്റർപ്രൈസ്, ട്രേഡ് ആന്റ് എംപ്ലോയ്മെന്റ് സഹമന്ത്രി അലൻ ഡില്ലനാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ പട്ടിക സംബന്ധിച്ചുള്ള പബ്ലിക് കൺസൾട്ടേഷൻ ഈ വർഷം നടക്കുമെന്നും, എന്നാൽ തിയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കർഷക തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ സംബന്ധിച്ച് ഫിന ഗേൽ ടി ഡി നോയൽ മക്കാർത്തി സഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക കുടിയേറ്റത്തിലൂടെ എല്ലാവരുടെയും വൈദഗ്ധ്യം വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. വെല്ലുവിളികൾ നേരിടുന്നതിന് സർക്കാർ വിശാലമായ നയരൂപീകരണം നടത്തും. പിഗ് ഫാർമേഴ്സ് വർക്കേഴ്സ് ഒഴികെയുള്ള തൊഴിലുകൾക്ക് നിലവിൽ ഐഒഎല്ല് ഉണ്ട്. അതിനാൽ വർക്ക് പെർമിറ്റ് പരിഗണിക്കുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

