ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ മദ്യപാനത്തെ തുടർന്നുള്ള മരണങ്ങൾ വർധിക്കുന്നു. സ്കോട്ട്ലാൻഡിനെക്കാൾ മരണങ്ങളുടെ എണ്ണം കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള പുതിയ കണക്കുകളിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
രണ്ട് പതിറ്റാണ്ട് മുൻപ് സ്കോട്ട്ലൻഡിലെ മരണനിരക്ക് വടക്കൻ അയർലൻഡിലേതിനെക്കാൾ ഇരട്ടി ആയിരുന്നു. 2001 ൽ സ്കോട്ട്ലൻഡിൽ ഒരു ലക്ഷം പേരിൽ 26.1 എന്ന നിരക്കിൽ ആയിരുന്നു മദ്യപാനത്തെ തുടർന്നുള്ള മരണങ്ങൾ റിപ്പോർട്ട്ചെ യ്തിരുന്നത്. വടക്കൻ അയർലൻഡിൽ ഇത് 12.4 ആയിരുന്നു.
2024 ആകുമ്പോഴേക്കും വടക്കൻ അയർലൻഡിൽ മരണനിരക്ക് 21.4 ആയി ഉയർന്നു. സ്കോട്ട്ലൻഡിൽ ഇത് 20.9 ഉം വെയിൽസിൽ ഇത് 16.8 ഉം ഇംഗ്ലണ്ടിൽ ഇത് 13.8 ഉം ആണ്
Discussion about this post

