ഡബ്ലിൻ: ഡിസിപ്ലിനറി അപ്പീൽ പാനലിന്റെ (ഡിഎപി) വാദം കേൾക്കൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ അധ്യാപകൻ എനോക്ക് ബർക്ക്. ഇതിനായി ഹൈക്കോടതിയെ സമീപിച്ചു. നാളെ ഡിഎപി വാദം കേൾക്കാനിരിക്കെയാണ് എനോക്ക് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ബർക്കിനെ പിരിച്ചുവിടാനുള്ള വിൽസൺസ് ഹോസ്പിറ്റൽ സ്കൂളിന്റെ മാനേജ്മെന്റ് ബോർഡിന്റെ തീരുമാനം ഡിഎപി വിലയിരുത്തിവരികയാണ്. ഇതിനിടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ അപേക്ഷയിൽ കോടതിയിൽ നിന്നും തീരുമാനം വരുന്നതുവരെ ഡിഎപി വാദം കേൾക്കുന്നത് നിർത്തിവയ്ക്കണമെന്നും എനോക്ക് ആവശ്യപ്പെട്ടു.
Discussion about this post

