തിരുവനന്തപുരം ; സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസ്സുകാരനാണ് ദാരുണാന്ത്യം. അഴുർ സ്വദേശികളായ ദിലീപ് -അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് മരിച്ചത് .
പുലർച്ചെ കട്ടിലിൽ കിടക്കവേയാണ് പാമ്പിന്റെ കടിയേറ്റത്. മൂർഖൻ പാമ്പിനെ വീട്ടിൽ നിന്ന് പിടികൂടി. ഇന്ന് പുലർച്ചെ നാലുമണിയോടെ കട്ടിൽ നിന്നാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. കാലിൽ എന്തോ കടിച്ചു എന്ന് കുട്ടി തന്നെ പറയുകയായിരുന്നു. ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് അവിടെ നിന്നും മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Discussion about this post

