ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാംഗ സിരോഹി അന്തരിച്ചു . 30 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.
ചൊവ്വാഴ്ച രാത്രി ആരോഗ്യനില വഷളായ ദിവ്യാംഗയെ കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ജനിച്ച ദിവ്യാംഗ ഹരിയാൻവി സംഗീത മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയുണ്ട്. 50-ലധികം ഹരിയാൻവി ഗാനങ്ങളിൽ ദിവ്യാംഗ അഭിനയിച്ചിട്ടുണ്ട്.
ഇൻസ്റ്റാഗ്രാമിൽ അവർക്ക് 1.3 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ജനപ്രിയ സംഗീത വീഡിയോകളിലൂടെ പ്രശസ്തയായ അവർ സോഷ്യൽ മീഡിയയിൽ ശക്തമായ ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയത്.
Discussion about this post

