കോർക്ക്: കോർക്കിലെ സ്ഥാപനത്തിൽ നിന്നും തൊഴിലാളികളെ പിരിച്ചുവിടാൻ ഒരുങ്ങി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസർ. 100 ഓളം തൊഴിലവസരങ്ങൾ ആകും നഷ്ടമാകുക. കോർക്കിലെ റിംഗാസ്കിഡ്ഡിയിലാണ് ഫൈസറിന് സ്ഥാപനം ഉള്ളത്.
കഴിഞ്ഞ ദിവസമാണ് തീരുമാനം സംബന്ധിച്ച വിവരം കമ്പനി അറിയിക്കുന്നത്. കമ്പനിയുടെ പ്രവർത്തനങ്ങളിൽ അടുത്തിടെ ഉണ്ടായ ചില മാറ്റങ്ങളാണ് തൊഴിലാളികളെ വെട്ടിക്കുറക്കുന്നതിനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. 2026 ന്റെ അവസാന പാദത്തിൽ ആയിരിക്കും ജീവനക്കാരെ പിരിച്ചുവിടുക. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് വരും ദിവസങ്ങൾ ജീവനക്കാർക്ക് കമ്പനി കൈമാറും.
Discussion about this post

