ഡബ്ലിൻ: ചന്ദ്രാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ വിവിധ കൗണ്ടികളിൽ യെല്ലോ വാണിംഗ്. കാർലോ, കിൽക്കെന്നി, ലൗത്ത്, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലാണ് മുന്നറിയിപ്പ് ഉള്ളത്. ഇന്ന് പുലർച്ചെ മുതൽ രാത്രി 11 മണിവരെയാണ് മുന്നറിയിപ്പ് ഉള്ളത്.
ശക്തമായ കാറ്റും മഴയുമാണ് രാജ്യത്ത് ഇന്ന് പ്രവചിച്ചിരിക്കുന്നത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുന്നതിനും യാത്രാ തടസ്സത്തിനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
Discussion about this post

