കിൽക്കെന്നി: ചന്ദ്രാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ വെള്ളത്തിലായി കിൽക്കെന്നി നഗരം. മേഖലയുടെ പലഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ രണ്ട് നദികൾ കരകവിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണം ആയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അടിയന്തിര സേവനങ്ങൾ വിന്യസിച്ചിട്ടുണ്ട്.
ബാരോ, ഡ്യൂയിസ്കെ എന്നീ നദികളാണ് കരകവിഞ്ഞത്. മഴ ഇനിയും തുടർന്നാൽ നഗരത്തിൽ വെള്ളപ്പൊക്കം രൂക്ഷമാകും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. നഗരത്തിന്റെ മധ്യഭാഗത്ത് താമസിക്കുന്നവരെ ഇതിനോടകം തന്നെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
Discussion about this post

