കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വാഹനാപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. 40 വയസ്സുകാരനാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഡബ്ലിൻ റോഡിലെ ആർ 445 ൽ ഇന്നലെ രാത്രി 10.30 ന് ശേഷം ആയിരുന്നു അപകടം ഉണ്ടായത്. അപകടങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ സാരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. എന്നാൽ അപ്പോഴേയ്ക്കും അദ്ദേഹത്തിന് ജീവൻ നഷ്ടമായിരുന്നു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
സൈക്കിൾ യാത്രികനെ മറ്റൊരു വാഹനം ഇടിച്ച് വീഴ്ത്തിയെന്നാണ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം അറിയിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. 10.30 നും 12.30 നും ഇടയിൽ പ്രദേശം വഴി കടന്നുപോയവർ ഡാഷ്ക്യാം പരിശോധിക്കണം.

