ഡബ്ലിൻ: സൈബർ ആക്രമണത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകി തുടങ്ങി എച്ച്എസ്ഇ. 2021 മെയ് മാസത്തിലെ സൈബർ ആക്രമണത്തിലാണ് നഷ്ടപരിഹാരം നൽകി തുടങ്ങുന്നത്. ഓരോരുത്തർക്കം 750 യൂറോ വീതം നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അവസാന കണക്കുകൾ പുറത്തുവരുമ്പോൾ ഏകദേശം 90,936 പേരെ സൈബർ ആക്രമണം ബാധിച്ചിട്ടുണ്ട്. ഇതിൽ നിയമ നടപടി സ്വീകരിക്കുന്ന ഏകദേശം 620 ഓളം പേർക്കാണ് നഷ്ടപരിഹാരം നൽകുന്നത്. ഇവരുടെ നിയമപരമായ ചിലവുകൾക്കായി 650 യൂറോ നൽകും.
Discussion about this post

