ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്ത് നിന്നും ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന ഐറിഷ് ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ നൽകേണ്ടിവരിക വലിയ വില. യൂറോപ്യൻ യൂണിയന്റെ പുതിയ കസ്റ്റംസ് നിയമം പ്രകാരമുള്ള ചാർജുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ 150 യൂറോയിൽ താഴെ വിലയുള്ള ഉത്പന്നങ്ങൾക്ക് മൂന്ന് യൂറോയാണ് അധികമായി നൽകേണ്ടിവരിക.
ആമസോൺ ഉൾപ്പെടെയുള്ള എല്ലാ ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്നും വാങ്ങുന്ന ഉത്പന്നങ്ങൾ നിയമത്തിന് കീഴിൽ വരും. അമേരിക്കയുൾപ്പെടെയുള്ള എല്ലാ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്കും പുറത്ത് നിന്ന് എത്തുന്ന സാധനങ്ങൾക്കും ഈ നിയമം ബാധകമാണ്.
Discussion about this post

