ഡബ്ലിൻ: സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് അയർലൻഡിന് മുന്നറിയിപ്പ് നൽകി ഐഎംഎഫ്. വലിയ സാമ്പത്തിക ആഘാതം ഒഴിവാക്കാൻ അമിതമായ ചിലവ് കുറയ്ക്കണം എന്നാണ് നിർദ്ദേശം. നികുതി വരുമാനം വർധിപ്പിക്കണമെന്ന നിർദ്ദേശവും ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്നു.
നിലവിൽ ബഹുരാഷ്ട്ര കമ്പനികൾ നൽകുന്ന കോർപ്പറേറ്റ് നികുതിയെ രാജ്യം അമിതമായി ആശ്രയിക്കുന്നുണ്ട്. ഇത് കുറച്ച് രാജ്യത്തിനുള്ളിലെ നികുതി വരുമാനം വർധിപ്പിക്കണം. നികുതി, വാറ്റ്, ലോക്കൽ പ്രോപ്പർട്ടി ടാക്സ് എന്നിവയിൽ നിന്നുള്ള വരുമാനം വർധിപ്പിക്കണമെന്നാണ് ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശം. സമീപ വർഷങ്ങളിൽ ബജറ്റ് ചിലവ് പരിധി കവിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് അയർലൻഡിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

