ഡബ്ലിൻ: യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി അയർലൻഡിൽ. അദ്ദേഹത്തെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് സ്വീകരിച്ചു. യൂറോപ്യൻ യൂണിയൻ കൗൺസിലിന്റെ അധ്യക്ഷസ്ഥാനം അയർലൻഡ് ഔദ്യോഗികമായി ഏറ്റെടുക്കുന്ന ചടങ്ങിൽ സംബന്ധിക്കാനാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
ബാൽഡൊണലിലെ കേസ്മെന്റ് എയറോഡ്രോമിൽവ ആയിരുന്നു അദ്ദേഹം വിമാനം ഇറങ്ങിയത്. അദ്ദേഹത്തെ സൈമൺ ഹാരിസ് ആശ്ലേഷിച്ചു. ഇവിടെ നിന്നും ഇരുവരും ഡബ്ലിൻ കാസിലിലേക്ക് പുറപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇവിടെ പരിപാടികൾ ആരംഭിക്കുക. ഇന്ന് മുതൽ ആറ് മാസത്തേയ്ക്കാണ് അയർലൻഡ് അധ്യക്ഷസ്ഥാനം വഹിക്കുന്നത്.
Discussion about this post

