പോർട്ട്ലീഷ്: മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവ് 2026 ന് ഇനി മൂന്ന് നാൾ. പരിപാടിയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. അയർലൻഡിലെ ഇന്ത്യൻ സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയ്ക്കാണ് പോർട്ട്ലീഷ് സാക്ഷിയാകാൻ ഒരുങ്ങുന്നത്.
പോർട്ട്ലീഷ് റഗ്ബി ക്ലബ്ബാണ് പരിപാടിയുടെ വേദി. മലയാളികളുടെ പ്രിയപ്പെട്ട താരം ഭാവനയാണ് പരിപാടിയിൽ മുഖ്യാതിഥിയായി എത്തുന്നത്. വിവിധ കലാപരിപാടികൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. റീൽസ് മത്സരം, ഫാഷൻ ഷോ, പെനാൽറ്റി ഷൂട്ട് ഔട്ട്, ബൗളിംഗ് മത്സരം, ഓൾ അയർലണ്ട് ടഗ് ഓഫ് വാർ, പെൻസിൽ ഡ്രോയിങ് & കളറിംഗ് മത്സരം എന്നിവയുൾപ്പെടെ ഉണ്ടാകും. ഡിജെ സനയുടെ സംഗീത വിരുന്ന് കാണികളെ ഇളക്കിമറിയ്ക്കും. കലാകാരൻ മഹേഷ് കുഞ്ഞുമോന്റെ മിമിക്രി പരിപാടിയും ഉണ്ടാകും.

