ഡബ്ലിൻ: അയർലൻഡിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഓപ്പൺ എഐ. അയർലൻഡിൽ ഓപ്പൺ എഐയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഏകദേശം 250 ഓളം പുതിയ തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക. രണ്ട് വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും ഓപ്പൺ എഐ പ്രവർത്തനങ്ങൾ വിപുലീകരിക്കുക.
യൂറോപ്യൻ ഉപയോക്താക്കൾക്കിടയിൽ ഓപ്പൺ എഐയുടെ ആവശ്യകത വലിയ തോതിൽ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവർത്തനം ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഓഫീസ് കെട്ടിടം 88000 ചതുരശ്ര അടിയായി വികസിപ്പിക്കും. നിലവിൽ 100 ലധികം ജീവനക്കാരാണ് ഓപ്പൺ എഐയ്ക്ക് ഉള്ളത്.
Discussion about this post

