ഡബ്ലിൻ: ഗാർഡയിൽ കൂടുതൽ ട്രെയിനികളെ നിയമിക്കാൻ സർക്കാർ. ഇതിനായി ധനസഹായം അനുവദിക്കും. പൊതുചിലവ് മന്ത്രി ജാക്ക് ചേമ്പേഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത വർഷം 15,000 ത്തിലധികമായി സേനാംഗങ്ങളുടെ എണ്ണം ഉയർത്തും.
ഇന്നത്തെ ബജറ്റ് പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രതിരോധ വകുപ്പിന് 1.6 ബില്യൺ യൂറോയുടെ പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഏകദേശം 9 ശതമാനത്തിന്റെ വർധനവ് ആണ്. 850 പുതിയ സ്ഥിരം സേനാംഗങ്ങളെ നിയമിക്കുന്നതിനൊപ്പം വ്യോമ, നാവിക സേനകൾക്കുള്ള ഉപകരണങ്ങൾ വാങ്ങാനും ഈ തുക വിനിയോഗിക്കും. ഹെലികോപ്റ്ററുകൾ, റഡാറുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
Discussion about this post

