ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ അന്ത്യകർമ്മങ്ങൾക്കായി ബന്ധുക്കൾ നൽകിയ പണം യുവതി മോഷ്ടിച്ച സംഭവത്തെ നീചമായ കുറ്റകൃത്യമായി കണക്കാക്കി കോടതി. കേസിൽ യുവതിയ്ക്ക് കോടതി ശിക്ഷവിധിച്ചു. ഫ്യൂണറൽ പാർട്ണേഴ്സ് ലിമിറ്റഡിന്റെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരിയായ മാർഗരറ്റ് മക്നമാരയാണ് പണം മോഷ്ടിച്ചത്.
25,000 യൂറോ ആയിരുന്നു മക്നമാര തട്ടിയെടുത്തത്. സംസ്കാര ചടങ്ങുകൾക്കായി നൽകുന്ന പണത്തിൽ നിന്നും ഒരു പങ്ക് ആരും അറിയാതെ ഇവർ മാറ്റി സൂക്ഷിക്കുകയായിരുന്നു. 2020 ജനുവരി 1 മുതൽ 2022 ഓഗസ്റ്റ് 31 വരെയാണ് ഇവർ പണം തട്ടിയെടുത്തത്.
Discussion about this post

