ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ തോതിൽ വ്യാജ നോട്ടുകൾ പിടികൂടി. 1,85,000 യൂറോയുടെ വ്യാജ നോട്ടുകളായിരുന്നു പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡബ്ലിൻ 8 ലെ ഒരു വീട്ടിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇവിടെ വച്ചായിരുന്നു പണം കണ്ടെടുത്തത്. 50 യൂറോയുടെ 3695 നോട്ടുകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അതേസമയം സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post

