സ്ലൈഗോ: ഗുരുതരവും മാരകവുമായ റോഡപകടങ്ങളിൽപ്പെടുന്ന ഇരകളുടെ സ്വാകര്യതയും അന്തസ്സും സംരക്ഷിക്കുന്ന നിയമനിർമ്മാണം വേണമെന്ന് ആവശ്യം. സ്ലൈഗോ കൗൺസിലിൽ കൗൺസിലർ മേരി കാസർലി ആണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം കൗൺസിലിൽ അവതരിപ്പിച്ചത്. പ്രമേയത്തെ മറ്റ് കൗൺസിലർമാർ പിന്തുണച്ചു. നീതിമന്ത്രി ജിം ഒ കെല്ലഗനോട് ആവശ്യപ്പെടുന്നതാണ് പ്രമേയം.
കൂട്ടിയിടിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും അത് പങ്കിടുന്നതും കുറ്റകരമാക്കണമെന്നാണ് ആവശ്യം. ഇത് കുടുംബങ്ങൾക്കും ഇരകൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. സോഷ്യൽ മീഡിയയിൽ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ട് നിൽക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവബോധ ക്യാമ്പയ്ൻ സംഘടിപ്പിക്കണമെന്നും സർക്കാരിനോട് പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.

