കോർക്ക്: കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ കുറവിൽ പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഇടപെടണമെന്ന് ആവശ്യം. സോഷ്യൽ ഡെമോക്രാറ്റുകളാണ് ഈ ആവശ്യം ഉന്നയിച്ചത്. സിയുഎച്ച് മാനേജ്മെന്റുമായി കൂടിക്കാഴ്ച നടത്തി പുതിയ തസ്തികകൾക്ക് അംഗീകാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.
ലീഡേഴ്സ് ക്വസ്റ്റ്യൻസിൽ ആയിരുന്നു വിഷയം ഡെമോക്രാറ്റുകൾ ഉന്നയിച്ചത്. ഡെമോക്രാറ്റ്സിന്റെ വക്താവ് ലിയാം ക്വെയ്ഡ് ആണ് ഇക്കാര്യം ഉന്നയിച്ചത്. ജീവനക്കാരുടെ കുറവ് വലിയ ബുദ്ധിമുട്ടാണ് ആശുപത്രിയിൽ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്യാൻസർ ശസ്ത്രക്രിയകൾ ഉൾപ്പെടെ വളരെ പെട്ടെന്ന് റദ്ദാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

