സ്ലൈഗോ: കൗണ്ടി സ്ലൈഗോയിൽ സ്കൂളിന്റെ നിർമ്മാണ പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും നിലവിലെ പദ്ധതികൾ വേഗത്തിൽ ആക്കണമെന്നും ആവശ്യം. സ്ലൈഗോ കൗണ്ടി കൗൺസിലിലെ കൗൺസിലർമാരാണ് വിദ്യാഭ്യാസ മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് കൗൺസിലിൽ അവതരിപ്പിച്ച പ്രമേയത്തെ കൗൺസിലർമാർ പിന്തുണച്ചു.
കൗൺസിലർ മേരി കാസർലിയാണ് പ്രമേയം അവതരിപ്പിച്ചത്. ഗെയ്ൽസ്കോയിൽ ച്നോക് നാ റീ, ഉർസുലിൻ കോളേജ്, ഗ്രേഞ്ച് പോസ്റ്റ് പ്രൈമറി സ്കൂൾ എന്നീ നിർമ്മാണ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം എന്ന് പ്രമേയം മന്ത്രിയോട് ആവശ്യപ്പെട്ടു. കാലതാമസത്തെ തുടർന്ന് ഉർസുലിൻ കോളേജിന്റെ ആസൂത്രണ അനുമതി നഷ്ടമാകുമോയെന്ന് ഭയമുണ്ടെന്നും കൗൺസിലർമാർ പ്രതികരിച്ചു.
Discussion about this post

