ഡബ്ലിൻ: കോർക്ക് കമ്മ്യൂട്ടർ റൂട്ടുകളിലെ റെയിൽ സർവ്വീസുകൾ റദ്ദാക്കും. റൂട്ടുകളിലെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വാരാന്ത്യത്തിൽ സർവ്വീസുകൾ നിർത്തിവയ്ക്കുന്നത്. കോബ്, മിഡിൽട്ടൺ എന്നിവിടങ്ങളിലേക്കുള്ള സർവ്വീസുകൾ ആണ് താത്കാലികമായി നിർത്തിവയ്ക്കുന്നത്.
ശനി, ഞായർ ദിവസങ്ങളിൽ നഗരത്തിൽ നിന്നും ഇരു പ്രദേശങ്ങളിലേക്കും സർവ്വീസ് ഉണ്ടായിരിക്കില്ല. എങ്കിലും ഇത് യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കില്ല. യാത്രാക്ലേശം പരിഹരിക്കാൻ കോർക്കിനും കോബിനും ഇടയിലും, കോർക്കിനും മിഡിൽട്ടണിന് ഇടയിലും ബസ് സർവ്വീസുകൾ ഉണ്ടായിരിക്കും.
Discussion about this post

