അയർലൻഡിൽ തണുപ്പ് നിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് മെറ്റ് ഐറാൻ. നാളെ രാവിലെ വൈകിയാണ് വെയിൽ അനുഭവപ്പെടുക. ചില സ്ഥലങ്ങളിൽ മേഘാവൃതമായ അന്തരീക്ഷമാകും.
ഇന്ന് ഉച്ചകഴിഞ്ഞ് മേഘാവൃതമായിരിക്കും, പ്രധാനമായും വടക്ക്-പടിഞ്ഞാറൻ കൗണ്ടികളെയാണ് മഴ ബാധിക്കുക. താപനില 9 നും 12 നും ഇടയിൽ ആയിരിക്കും.രാത്രി മുഴുവൻ രാജ്യത്തുടനീളം മഴ പെയ്യുമെങ്കിലും തെക്ക്, കിഴക്ക് ഭാഗങ്ങളിൽ രാത്രി മുഴുവൻ തെളിഞ്ഞതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും. ഏറ്റവും കുറഞ്ഞ താപനില 5 നും 8 നും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് ഫല ദിവസം വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ മേഘാവൃതമായിരിക്കും . കൂടാതെ രാജ്യത്തുടനീളം തെക്ക് ഭാഗത്ത് മഴ തുടരും.ബാങ്ക് ഹോളിഡേ വാരാന്ത്യം അസ്ഥിരമായി തുടരും, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ മേഘാവൃതം, മഴ, വെയിൽ എന്നിവയുടെ സമ്മിശ്ര കാലാവസ്ഥ പ്രതീക്ഷിക്കാം.

